Skip to main content
സ്പീക്ക് യംഗ്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.ബിനുമോൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

യുവ ജനങ്ങളുടെ ആശയങ്ങൾ പങ്ക് വെച്ച് സ്പീക്ക് യംഗ് 

 

സംസ്ഥാന യുവജന ക്ഷേമ ബോർഡ്  യുവജനതയുടെ ആശയങ്ങൾ പങ്ക് വെക്കുന്നതിനായ് ജില്ലയിൽ  സ്പീക്ക് യംഗ്  സംഘടിപ്പിച്ചു. പുതുമയാർന്ന ആശയങ്ങൾ അവതരിപ്പിക്കുന്നതിനായ്   സംഘടിപ്പിച്ച പരിപാടി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു.  ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള 120 ഓളം  യുവജനങ്ങൾ ആശയ സമ്പർക്കത്തിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ ടി. എം ശശി അധ്യക്ഷനായി. കണ്ണാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ , ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എം.എസ് ശങ്കർ, ഗവ. പ്ലീഡർ ജിഞ്ചു ജോസ്, പിരായിരി ഗ്രാമ പഞ്ചായത്ത് യൂത്ത് കോ - ഓഡിനേറ്റർ സുനിതാ ശശി എന്നിവർ സംസാരിച്ചു. 

date