Skip to main content

കോവിഡ് വാക്സിനേഷൻ :മെഗാ അദാലത്ത് ഏപ്രിൽ 17 വരെ

തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് 45 വയസ്സിന് മുകളിലുള്ള എല്ലാ പൂരം കമ്മിറ്റി അംഗങ്ങൾക്കും (ഘടകപൂരങ്ങൾ ഉൾപ്പെടെയുള്ള പൂരം കമ്മിറ്റി അംഗങ്ങൾക്കും ) നിർബന്ധമായും കോവിഡ് വാക്സിനേഷൻ എടുക്കണ്ടതാണ്. ഇതിന്റെ ഭാഗമായി ജവഹർ ബാലഭവനിൽ ഏപ്രിൽ 17 വരെ മെഗാ അദാലത്ത് നടത്തുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്‌ അറിയിച്ചു.

കൂടാതെ ഏപ്രിൽ 7  മുതൽ ടൗൺഹാളിലും കോവിഡ് വാക്സിൻ എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, എന്നിവിടങ്ങളിൽ ഞായറാഴ്ച ഉൾപ്പെടെയുള്ള എല്ലാ അവധി ദിവസങ്ങളിലും കോവിഡ് വാക്സിനേഷൻ എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

date