Skip to main content

ഇരട്ടവോട്ട് തടയാന്‍ ശക്തമായ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

 

 

*ഇരട്ടവോട്ടര്‍മാര്‍ സത്യവാങ്മൂലം നല്‍കണം
*ഫോട്ടോ എടുത്തുസൂക്ഷിക്കും
*കയ്യൊപ്പിനുപുറമേ വിരലടയാളവും

ഇരട്ടവോട്ടു തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശവുമായി തെരഞ്ഞെടുപ്പു കമ്മീഷന്‍. ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
 ഇരട്ട വോട്ടുള്ളവരുടെ പട്ടിക എല്ലാ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും  ലഭ്യമാക്കും. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ കമ്മീഷന്‍ നല്‍കിയ രേഖകള്‍ പരിശോധിച്ച് പട്ടിക  സ്ഥിരീകരിക്കണം. ഇത്തരം വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍  കയ്യൊപ്പിനൊപ്പം  പെരുവിരല്‍ അടയാളവും രേഖപ്പെടുത്തും. വോട്ട് ചെയ്തതിന്റെ അടയാളമായി വിരലില്‍ പതിക്കുന്ന മഷി  ഉണങ്ങിയതിന് ശേഷമേ  ഇവര്‍  ബൂത്ത് വിടാന്‍ പാടുള്ളു. ഇവരില്‍നിന്ന് പ്രത്യേക സത്യവാങ്മൂലം വാങ്ങാനും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ഇവരുടെ  ഫോട്ടോ പ്രിസൈഡിങ് ഓഫീസര്‍ മൊബൈലില്‍  പകര്‍ത്തി  സൂക്ഷിക്കും.

  ബൂത്തുകളില്‍ മതിയായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കുന്നതിനുപുറമേ പോളിംഗ് ഏജന്റ്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

 

 

date