Skip to main content

കോവിഡ് പ്രതിരോധം: നിയന്ത്രണങ്ങളോട് സഹകരിച്ച് വ്യാപാരി വ്യവസായി  സംഘടനകള്‍

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ തിരക്കുകള്‍ നിയന്ത്രിക്കുന്നതിന് വ്യാപാരി വ്യവസായി സംഘടനകളുടെ സഹകരണം  ജില്ലാഭരണകൂടം ഉറപ്പാക്കി. എ.ഡി.എം ഡോ.എം.സി റെജില്‍ വ്യപാരി-വ്യവസായി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കടകള്‍ രാത്രി ഒന്‍പതിന് അടയ്ക്കാനും മെഗാസെയില്‍, ഷോപ്പിങ് ഫെസ്റ്റിവല്‍ എന്നിവ രണ്ട് ആഴ്ചത്തേക്ക് മാറ്റിവയ്ക്കാനും യോഗത്തില്‍ ധാരണയായി. ഹോട്ടലുകളില്‍ പരമാവധി പാര്‍സല്‍ പ്രോത്സാഹിപ്പിക്കും. 50 ശതമാനം സീറ്റുകളില്‍ മാത്രം ആളുകളെ അനുവദിച്ച്  സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ പാലിക്കാനും യോഗത്തില്‍ ധാരണയായി. വ്യാപാര സ്ഥാപനങ്ങളില്‍ പരമാവധി ഏ.സി ഉപയോഗം കുറയ്ക്കാനും നിര്‍ദേശം നല്‍കി. കടകളിലെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും സ്ഥാപന ഉടമ ഉറപ്പുവരുത്തണം. കടകളില്‍ സാനിറ്റൈസര്‍ സൗകര്യം ഒരുക്കും. വ്യാപാരികളും ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കുകയും നിശ്ചിത ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം.

date