Skip to main content

കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം നിയോജക മണ്ഡലത്തിലെ രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂനിയന്‍ പ്രതിരോധ സാമഗ്രികള്‍ ലഭ്യമാക്കി. ബാങ്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഒരു ലക്ഷം രൂപയുടെ പ്രതിരോധ സാമഗ്രികള്‍ പി. ഉബൈദുള്ള എം.എല്‍.എ ഏറ്റുവാങ്ങി. 50 പള്‍സ് ഓക്സി മീറ്ററുകള്‍, 50 പി.പി.ഇ കിറ്റുകള്‍, സാനിറ്റൈസര്‍, സാനിറ്റൈസര്‍ സ്റ്റാന്‍ഡുകള്‍, റഫ്രിജറേറ്റര്‍, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയാണ് ലഭ്യമാക്കിയത്.ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍ ലഭ്യമാക്കിയ കോവിഡ് പ്രതിരോധ സാമഗ്രികള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കും കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമായി ഉപയോഗപ്പെടുത്തുമെന്ന് എം.എല്‍.എ പറഞ്ഞു. സംഘടനാ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. അബ്ദുറഹിമാന്‍, ജില്ലാ സെക്രട്ടറി പി.കെ. മൂസക്കുട്ടി, ട്രഷറര്‍ നാസര്‍ കാപ്പന്‍, എം.ഡി.സി. ബാങ്ക് ജനറല്‍ മാനേജര്‍
പി.എം. ഫിറോസ് ഖാന്‍, മലപ്പുറം സീനിയര്‍ മാനേജര്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ടി. ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.
 

date