Skip to main content

വെബ്ബിനാര്‍ നടത്തി

വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച ശരണബാല്യം പദ്ധതിയുടെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍  'കോവിഡ് കാലഘട്ടവും കുട്ടികളുടെ സുരക്ഷയും-ട്രോമ കെയര്‍ വളണ്ടിയര്‍മാരുടെ  പങ്ക്' എന്ന വിഷയത്തില്‍ വെബ്ബിനാര്‍ സംഘടിപ്പിച്ചു. 'ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം, തെരുവ് വിമുക്ത കേരളം' എന്ന ലക്ഷ്യത്തിലൂന്നിയായിരുന്നു വെബ്ബിനാര്‍.ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി ഉദ്ഘാടനം ചെയ്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിലെ ലീഗല്‍ കം പ്രൊബേഷനറി ഓഫീസര്‍ പി ഫവാസ് ക്ലാസെടുത്തു. വെബ്ബിനാറില്‍ സ്വാഗതം പറഞ്ഞ റെസ്‌ക്യൂ ഓഫീസര്‍ പി സുരാഗ് വളണ്ടിയര്‍മാരുടെ  സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

date