Skip to main content

മാനവ വിഭവ ശേഷി നോഡല്‍ ഓഫീസറെ നിയമിച്ചു

ജില്ലയില്‍ കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹയര്‍സെക്കന്ററി വിഭാഗം റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടറെ  മാനവ വിഭവ ശേഷി നോഡല്‍ ഓഫീസറായി നിയോഗിച്ചതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. കോവിഡ് രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ആവശ്യമായ ജീവനക്കാരെ മാനവ വിഭവ ശേഷി നോഡല്‍ ഓഫീസര്‍ മറ്റ് നോഡല്‍ ഓഫീസര്‍മാരില്‍ നിന്ന് ആവശ്യമായ ഘട്ടങ്ങളില്‍ നിയമിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.വിവിധ ജോലികള്‍ക്കായി ഡി.പി.എം.എസ്.യു, വാര്‍ റൂം, കണ്‍ട്രോള്‍ റൂം, ചെക്ക് പോസ്റ്റ് , ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തുന്നത്.  

date