Skip to main content

45 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ മെയ് 28 ന് 31 കേന്ദ്രങ്ങളില്‍ 

മെയ് 28 ന് ജില്ലയിലെ 31 സ്ഥാപനങ്ങളില്‍ കോവിഡ് വാക്‌സിന്‍ കോവിഷീല്‍ഡ് നല്‍കുന്നതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജന്‍ കെ ആര്‍ അറിയിച്ചു. 45 വയസ്സിന് മുകളില്‍ പ്രായമുള്ള ആദ്യ ഡോസും രണ്ടാം ഡോസും വാക്‌സിനെടുക്കാനുള്ള മുഴുവന്‍ ആള്‍ക്കാരും cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് വാക്‌സിന്‍ സ്വീകരിക്കണം.

വാക്‌സിനേഷന്‍ കേന്ദ്രം, ലഭ്യമായ ഡോസ് എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു:

കാഞ്ഞങ്ങാട്, ജില്ലാശുപത്രി (500), കാസര്‍കോട് ജനറല്‍ ആശുപത്രി(500), തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി (300), പി .എച്ച് .സി ബന്തടുക്ക (300), പി .എച്ച് .സി അടൂര്‍ (300), എഫ് .എച്ച്. സി ആനന്ദാശ്രമം (300), പി എച്ച് സി ,ആരിക്കാടി (300), എഫ് .എച്ച്. സി ബായാര്‍ (300), പി എച്ച് സി ബെള്ളൂര്‍ (300), എഫ് എച്ച് സി ചിറ്റാരിക്കല്‍ (300), എഫ് എച് സി,എണ്ണപ്പാറ (300), എഫ് എച്ച് സി കയ്യൂര്‍ (300), പി എച്ച് സി കൊന്നക്കാട് (300) പി എച്ച് സി കുമ്പഡാജെ (300) എഫ് .എച്ച്. സി മധുര്‍ (300), എഫ് .എച്ച്. സി മടിക്കൈ (300), താലൂക്ക് ആശുപത്രി മംഗല്‍പാടി (300), പി എച്ച് സി മീഞ്ച (300), എഫ് എച് സി മൊഗ്രാല്‍പുത്തൂര്‍(300), സി എച് സി മഞ്ചേശ്വരം (300),  എഫ് എച് സി മൗകോട്(300), എഫ് .എച്ച്. സി മുള്ളേരിയ (300), എഫ് എച് സി നര്‍ക്കിലകാട് (300), പി എച് സി ഓലാട്ട് (300), എഫ് എച് സി പടന്ന (300), സി എച് സി പെരിയ (300), പി എച് സി പെര്‍ള(300), പി എച് സി പുത്തിഗെ(300),എഫ് എച് സി ഉദുമ(300), എഫ് എച് സി വലിയ പറമ്പ(300), എഫ് എച് സി  വോര്‍ക്കാടി(300).

date