Skip to main content
സെന്‍ട്രല്‍ വെയര്‍ഹൗസിങ്ങ് കോര്‍പ്പറേഷന് ഗോഡൗണ്‍ നിര്‍മിക്കുന്നതിന് അമ്പലത്തറ വില്ലേജിലെ കാഞ്ഞിരപൊയിലില്‍ മൂന്ന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിച്ചതിന്റെ രേഖ കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍    നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ റീജ്യണല്‍ മാനേജര്‍ പി.രാധാകൃഷ്ണന്‍ നായര്‍ക്ക് കൈമാറുന്നു

സെന്‍ട്രല്‍ വെയര്‍ഹൗസിങ്ങ് കോര്‍പ്പറേഷന്‍ ഗോഡൗണ്‍ നിര്‍മ്മാണം: മൂന്ന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിച്ചു

സെന്‍ട്രല്‍ വെയര്‍ഹൗസിങ്ങ് കോര്‍പ്പറേഷന് ഗോഡൗണ്‍ നിര്‍മിക്കുന്നതിന് അമ്പലത്തറ വില്ലേജിലെ കാഞ്ഞിരപൊയിലില്‍ മൂന്ന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിച്ചു.  കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഭൂമിയുടെ രേഖകള്‍  ഇ ചന്ദ്രശേഖരന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ റീജ്യണല്‍ മാനേജര്‍ പി.രാധാകൃഷ്ണന്‍ നായര്‍ക്ക് കൈമാറി.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ 'സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി എ ജോണ്‍സന്‍, ഡി.ഉദയഭാനു മാനേജര്‍ ദീപക് വര്‍മ എന്നിവര്‍ സംബന്ധിച്ചു. ജില്ലയിലെ ആദ്യത്തെ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് ഗോഡൗണാണിത്.  10000 മെട്രിക് ടണ്‍ സംഭരണശേഷിയുള്ളതാണ് ഈ ഗോഡൗണ്‍.  60000 ചതുരശ്ര അടി വിസ്തൃതിയിലാണ് വെയര്‍ഹൗസ്് നിര്‍മിക്കുന്നത്. ഒരു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കും. 12 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നുവെന്ന് റീജ്യണല്‍ മനേജര്‍ അറിയിച്ചു. വെയര്‍ ഹൗസിനോട് ചേര്‍ന്ന് വാഹന ഭാരപരിശോധന സംവിധാനവും ഉണ്ടാകും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സംഭരണ സൗകര്യം വാടകയ്ക്ക് അനുവദിക്കും. നിലവില്‍ സംസ്ഥാനത്ത് 13 സി ഡബ്ല്യു സി ഗോഡൗണുകളിലായി .180,000 മെട്രിക് ടണ്‍ സംഭരണശേഷിയാണുള്ളത്. ഇത് രണ്ടര ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തുന്നതിന് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്.

date