Skip to main content

സൈബര്‍ ഫോറന്‍സിക് ആന്റ് സെക്യൂരിറ്റി കോഴ്‌സിന്  അപേക്ഷിക്കാം

ഐ എച്ച് ആര്‍ ഡിയുടെ കല്ലൂപ്പാറ എന്‍ജിനീയറിങ്  കോളേജില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പാര്‍ട്ട് ടൈം കോഴ്‌സായ പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്റ് സെക്യൂരിറ്റി കോഴ്‌സിലേക്ക് അപേക്ഷിക്കാന്‍ അവസരം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് ബി ടെക്/ എം ടെക്/ എം സി എ/ ബി എസ് സി/ എം എസ് സി/ ബി സി എ/  യോഗ്യതയും ഐ ടി അനുബന്ധ മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം www.ihrd.ac.in ല്‍ നിന്നും www.cek.ac.in ല്‍ നിന്നും ലഭിക്കും. അവസാന തീയ്യതി ജുണ്‍ 15. ഫോണ്‍; 9447402630, 8547005034

date