Skip to main content

ഇന്റര്‍വ്യൂ 

 

     പുറപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂനിയര്‍  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് -2  ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍  നിയമിക്കുന്നു. ദിവസ വേതനം 460 രൂപ. 
    
താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 2 രാവിലെ 11 മണിക്ക്  പുറപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍  നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കണം. തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും ഉളളവര്‍ക്ക് മുന്‍ഗണന. യോഗ്യത- പ്ലസ്ടൂ (സയന്‍സ്), ഡി.എച്ച്.ഐ.സി കോഴ്‌സ് പ്രായപരിധി 40 വയസ്സ്. 

 

date