Skip to main content
ജില്ലയിലെ രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തിന്റെ ഒരു ഗഡു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനുള്ള സമ്മതപത്രം ജില്ലാ രജിസ്ട്രാര്‍ ( ജനറല്‍) ടി.എച്ച്. സാജിത , ജില്ലാ രജിസ്ട്രാര്‍( ഓഡിറ്റ്) ഒ.എ. സതീശ് എന്നിവര്‍ക്ക്  കൈമാറുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ രജിസ്ട്രേഷന്‍ വകുപ്പ് 14,36,328 രൂപ സംഭാവന നല്‍കി

 

 

ജില്ലാ രജിസ്ട്രേഷന്‍ വകുപ്പിനു കീഴിലുള്ള ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, ജില്ലാ രജിസ്ട്രാര്‍ (ഓഡിറ്റ്) ഓഫീസ്, 23 സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ  ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 194 ജീവനക്കാര്‍ തങ്ങളുടെ ആറ് ദിവസത്തെ വേതനമായ 14,36,328 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ടി.എച്ച്.സാജിത, ജില്ലാ രജിസ്ട്രാര്‍ (ഓഡിറ്റ്) ഒ.എ.സതീശ് എന്നിവര്‍ക്ക് ജീവനക്കാര്‍ ഇതുസംബന്ധിച്ച സമ്മതപത്രം കൈമാറി.  താത്ക്കാലികമായി മാറ്റിവെച്ച ഒരു മാസത്തെ ശമ്പളം അഞ്ച് ഗഡുക്കളായി തിരികെ ലഭിക്കുന്നതില്‍ നിന്നുള്ള ഒരു ഗഡുവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ രജിസ്ട്രേഷന്‍ വകുപ്പ് ജീവനക്കാരും മുന്‍ ജീവനക്കാരും സംയോജിച്ച് കഴിഞ്ഞ ദിവസം 100 പള്‍സ് ഓക്സിമീറ്ററുകള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറിയിരുന്നു.

date