Skip to main content

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 126

ജില്ലയിൽ ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 1551

 

ജില്ലയിൽ ഇന്ന് (26.05.2021) ആകെ 1551 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 784 പേർ  ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു.  ഇതിൽ 460 പുരുഷൻമാരും 324 സ്ത്രീകളും ഉൾപ്പെടും. 

ഇതു കൂടാതെ 6 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും, 242 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 379 പേർ ഒന്നാം ഡോസും, 60 വയസ്സിനു മുകളിലുള്ള 140 പേർ ഒന്നാം ഡോസും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 49 സെഷനുകളിലായിട്ടാണ് കോവിഷീൽഡ് കുത്തിവെപ്പ് നടന്നത്.

ആകെ 126 പേരാണ് കോവാക്സിൻ കുത്തിവെപ്പ് എടുത്തത്. ഇതിൽ 18 വയസ്സിനു മുകളിലുള്ള അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 50 പേർ ഒന്നാം ഡോസ് കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 27 പുരുഷൻമാരും 23 സ്ത്രീകളും ഉൾപ്പെടും. 

ഇതുകൂടാതെ 6 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും , 44 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും, 45 നും 60നും ഇടയിലുള്ള 26 പേർ ഒന്നാം ഡോസും കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 6 സെഷനുകളിലൂടെയാണ് കുത്തിവെപ്പ് നടന്നത്.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു
 

date