Skip to main content

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സും

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ പയ്യന്നൂര്‍ ലോക്കല്‍ അസോസിയേഷനും.
പയ്യന്നൂര്‍ എല്‍ എ യിലെ വിവിധ പഞ്ചായത്തുകളിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു കൊടുക്കാനാണ് ഇവരുടെ തീരുമാനം. വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും പ്രവര്‍ത്തനങ്ങളുടെ ഏകോപനം എല്‍ എ യിലെ വിവിധ സ്‌കൗട്ട് - ഗൈഡ് അധ്യാപകര്‍ ഏറ്റെടുത്തു. ഇവരുടെ നേതൃത്വത്തിലാണ് അതത് പഞ്ചായത്തിലെ സ്‌കൗട്ട് ആന്റ് ഗൈഡ് അധ്യാപകരില്‍ നിന്ന് സംഭാവനകള്‍ ശേഖരിച്ചത്.
എ ഇ ഒ ഭരതന്‍ മാസ്റ്റര്‍, സെക്രട്ടറി മുനീറ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. സമാഹരിച്ച സാധനങ്ങള്‍ വിവിധ പി എച്ച് സികള്‍ക്ക് തിങ്കളാഴ്ച കൈമാറും

date