Skip to main content

പകര്‍ച്ചവ്യാധി പ്രതിരോധം:  കോര്‍പ്പറേഷന്‍ ഡിവിഷന്‍ തല ശുചീകരണം ആരംഭിച്ചു

ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി  കണ്ണൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഡിവിഷന്‍ തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍മാരുടെയും ശുചിത്വ കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
20ലധികം ഡിവിഷനുകളില്‍ ഇന്ന് ശുചീകരണം നടത്തി. കൗണ്‍സിലര്‍മാരോടൊപ്പം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി. ഡെപ്യൂട്ടി മേയര്‍ കെ ശബീന, ഡിവിഷണല്‍ കൗണ്‍സിലര്‍മാരായ ബിജോയ് തയ്യില്‍, പി വി ജയസൂര്യന്‍, കെ നിര്‍മ്മല, കെ പ്രദീപന്‍, എസ് ഷഹീദ, കെ എം സരസ, പി കെ സുമയ്യ, മിനി അനില്‍കുമാര്‍, വി കെ ഷൈജു, സാബിറ ടീച്ചര്‍, ബീബി തുടങ്ങിയവര്‍ വിവിധ ഡിവിഷനുകളില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാക്കിയുള്ള ഡിവിഷണുകളില്‍ ശുചീകരണ പ്രവൃത്തികള്‍ തുടരുമെന്ന് മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അറിയിച്ചു

date