Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 26-05-2021

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ വിവിധ തസ്തികകളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുണ്ട്.  കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, കോമേഴ്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, മലയാളം (പാര്‍ട്ട് ടൈം), ഹിന്ദി,  (പാര്‍ട്ട് ടൈം) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. യു ജി സി നിര്‍ദേശിക്കുന്ന          യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍.  caspattuvam@gmail.com ല്‍ അപേക്ഷ ജൂണ്‍ അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 04602 206050ധ 8547005048.  യു ജി സി, നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.
 

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

  ബയോ ടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച്  കൗണ്‍സിലിന്റെ സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍  നടത്തുന്ന  താല്‍കാലിക ഗവേഷണ പ്രൊജക്ടിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ (ബിരുദവും, പി ജി ഡി സി എ/ ഡി സി എ/  സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള തത്തുല്യ യോഗ്യതയും, ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി പ്രശസ്ത സ്ഥാപനത്തില്‍/ആശുപത്രിയില്‍  ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള, 30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍) ജൂണ്‍ അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 0490 2399249.  വെബ് സൈറ്റ്: www.mcc.kerala.gov.in.

സൈബര്‍ ഫോറന്‍സിക്‌സ് - സെക്യൂരിറ്റി കോഴ്‌സ്

  ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന പാര്‍ട്ട് ടൈം പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി (ഒരുവര്‍ഷം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ബി ടെക്ക്/ എം ടെക്ക്/ എംസിഎ/ ബി എസ് സി/ എം എസ് സി/ ബി സി എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകര്‍ക്ക് ഐ ടി/ഐ ടി ഇ എസ് അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കുറഞ്ഞത് രണ്ടുവര്‍ഷം പ്രവൃത്തി പരിചയമുണ്ടായിരിക്കണം.  പ്രവേശന സമയത്ത് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.  ഉയര്‍ന്ന പ്രായപരിധി 50 വയസ്.
അപേക്ഷാ ഫോറം ഐ എച്ച് ആര്‍ ഡി വെബ്‌സൈറ്റിലും (www.ihrd.ac.in) കോളേജ് വെബ്‌സൈറ്റിലും (www.cek.ac.in) ലഭിക്കും.  ജനറല്‍ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 15 നകം പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറ, കടമന്‍കുളം പി ഒ, കല്ലൂപ്പാറ, തിരുവല്ല 689583 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.  ഫോണ്‍: 9447402630, 0469 2677890, 2678983, 8547005034.

date