Skip to main content

മിതമായ വിലയില്‍ ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറി

 

 

നാടന്‍ പച്ചക്കറികളും മറുനാടന്‍ പച്ചക്കറികളും മിതമായ വിലയില്‍ ജില്ലയിലെ ഹോര്‍ട്ടി കോര്‍പ്പ് സ്റ്റാളുകളില്‍ ലഭിക്കും.  ഇനവും കിലോക്ക് ഈടാക്കുന്ന വിലയും: പാലക്കാടന്‍ പയര്‍ (45 രൂപ), പാലക്കാടന്‍ വഴുതന (32), പാലക്കാടന്‍ വെണ്ട (38), കോഴിക്കോടന്‍ മരച്ചീനി(14), കോഴിക്കോടന്‍ ഇളവന്‍(16), മലപ്പുറം മത്തന്‍ (16), മൂന്നാര്‍ ഉരുളക്കിഴങ്ങ് (31),  മലപ്പുറം ഇഞ്ചി (48), കോഴിക്കോടന്‍ ഏത്തക്കായ(41), കോഴിക്കോടന്‍ ഏത്തപ്പഴം(42), പാലക്കാടന്‍ ഡ്രാഗണ്‍ ഫ്രൂട്ട്(189), സിന്ദൂര്‍ മാമ്പഴം (58), കിളിമൂക്കന്‍ മാമ്പഴം (40), സ്വര്‍ണ്ണമുഖി മാമ്പഴം (58), ബംഗനപ്പള്ളി മാമ്പഴം (58), വാഴക്കുളം പൈനാപ്പിള്‍(18).  ഹോര്‍ട്ടി കോര്‍പ്പിന്റെ വേങ്ങേരി, കക്കോടി, ചേവരമ്പലം, കൊയിലാണ്ടി, അത്തോളി, തോടന്നൂര്‍, തണ്ണീര്‍ പന്തല്‍, ആയഞ്ചേരി എന്നിവിടങ്ങളിലുള്ള സ്റ്റാളുകളിലാണ് പച്ചക്കറികള്‍ ലഭിക്കുക.

 

date