Skip to main content

പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് & സെക്യൂരിറ്റി

 

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കല്ലൂപ്പാറ എഞ്ചിനീയറിങ് കോളേജില്‍ ആരിംഭിക്കുന്ന തൊഴിലധിഷ്ഠിത പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് & സെക്യൂരിറ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബി ടെക്, എം ടെക്, എംസിഎ, ബിഎസ് സി. എംഎസ് സി, ബിസിഎ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഐടി അനുബന്ധ സ്ഥാപനത്തില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 50 വയസ്. ജനറല്‍ വിഭാഗത്തിന് 150
രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. ഡിഡി യായോ ഓണ്‍ലൈനായോ ഫീസടക്കാം. അപേക്ഷാ ഫോം www.ihrd.ac.in , www.cek.ac.in.ല്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂണ്‍ 15നകം പ്രിന്‍സിപ്പാള്‍, കോളേജ് ഓഫ് എഞ്ചിനീയറിങ് കോളേജ് കല്ലൂപ്പാറ, കടമാങ്കുളം പി.ഒ., കല്ലൂപ്പാറ, തിരുവല്ല, 689583 എന്ന വിലാസത്തില്‍ ലഭിക്കണം.  വിശദവിവരങ്ങള്‍ക്ക് 9447402630, 0469-2677890,
2678983, 8547005034 www.ihrd.ac.inwww.cek.ac.in

 

date