Skip to main content

 സൗജന്യ മത്സര പരീക്ഷ പരിശീലനം

 

 

പി എസ് സി, യു പി എസ് സി മുതലായ മത്സര പരീക്ഷകള്‍ എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്തില്‍ സൗജന്യ പരിശീലനം.  ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള റെഗുലര്‍, ഹോളിഡേ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ജൈന, പാഴ്‌സി എന്നിവര്‍ക്ക് പുറമെ 20% സീറ്റുകളില്‍ ഒ ബി സി വിഭാഗത്തിലുള്ളവര്‍ക്കും പ്രവേശനം ലഭിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എസ് എസ് എല്‍ സി കോപ്പിയും പാസ്‌പോര്‍ട്ട്  സൈസ് ഫോട്ടോയും സഹിതം  ccmykkda...@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. ഓണ്‍ലൈനായി നടത്തുന്ന ഇന്റര്‍വ്യൂവിന്റെയും യോഗ്യത പരീക്ഷയില്‍ നേടിയ മാര്‍ക്കിന്റെയും  അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  ഫോണ്‍- 94478 81853, 9446643499, 9846654930. അവസാന തീയതി ജൂണ്‍ 15 വൈകുന്നേരം 5 മണി.

date