Skip to main content

ജില്ലാ കളക്ടർ എസ്. സുഹാസ് സിയാൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു

 

എറണാകുളം :എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് സിയാൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു. താത്‌കാലിക ചുമതലയാണ് നൽകിയിട്ടുള്ളത്. മുൻ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ ജില്ലാ കളക്ടർ എസ്‌ സുഹാസിന് അധികാരം കൈമാറി. എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ , എക്സിക്യൂട്ടീവ്  ഡയറക്ടർമാരായ  സജി കെ ജോർജ്, ടി ആർ ഗോപാലകൃഷ്ണൻ , ജനറൽ മാനേജർമാരായ സി ദിനേശ് കുമാർ, വി ജയരാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു .

date