Post Category
കെവിന്റെ മരണം : പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
കോട്ടയം ജില്ലയിലെ നട്ടാശ്ശേരിയില്‍ ഇതര സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത ദലിത് യുവാവ് മരണപ്പെട്ടതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തതായി ചെയര്‍മാന്‍ ബി.എസ്. മാവോജി അറിയിച്ചു. ഈ വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോടും കോട്ടയം ജില്ലാ കളക്ടറോടും കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസറോടും കമ്മീഷന്‍ ചെയര്‍മാന്‍ ഉത്തരവിട്ടു.
പി.എന്‍.എക്‌സ്.2099/18
date
- Log in to post comments