Skip to main content

കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് സഹായം

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കൾ രണ്ടുപേരും മരിച്ച കുട്ടികൾക്കും നേരത്തെ മാതാപിതാക്കളിൽ ഒരാൾ മരിക്കുകയും അടുത്തയാൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്ത കുട്ടികൾക്കും വനിതാശിശുവികസന വകുപ്പിന്റെ ഫണ്ടിൽ നിന്ന് 2,000 രൂപ വീതം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവായി. കുട്ടിക്ക് 18 വയസ് ആകുന്നത് വരെ കുട്ടിയുടെയും നിലവിലെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് എല്ലാ മാസവും തുക നിക്ഷേപിക്കുക. ഇത്തരത്തിൽ അനാഥരായ കുട്ടികളുടെ പേരിൽ മൂന്നുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം തുടങ്ങാനും ബിരുദതലംവരെയുള്ള പഠനചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വഹിക്കാനും ഉത്തരവായിട്ടുണ്ട്.
പി.എൻ.എക്സ് 1952/2021

date