Skip to main content

കേരളകലാമണ്ഡലത്തില്‍ അധ്യാപക നിയമനം

 

കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയില്‍ 2021-2022  അധ്യയന വര്‍ഷത്തിലേക്ക് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളെജ് വിഭാഗങ്ങളിലെ കലാവിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് ദിവസവേതന, കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

കഥകളി തെക്കന്‍, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, ചുട്ടി, കൂടിയാട്ടം, മിഴാവ്, മൃദംഗം, കര്‍ണാടക സംഗീതവും നൃത്ത സംഗീതവും, തുള്ളല്‍, തിമില എന്നീ വിഷയങ്ങളില്‍  കേരള കലാമണ്ഡലത്തില്‍ നിന്നുള്ള ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത, അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടാതെ വയലിന്‍ അധ്യാപകരാകാന്‍ ഗാനഭൂഷണം അല്ലെങ്കില്‍ കര്‍ണാടക സംഗീതത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള അപേക്ഷ തപാല്‍ വഴിയോ ഇ-മെയിലായോ ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ചിനകം  കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല, വള്ളത്തോള്‍ നഗര്‍, ചെറുതുരുത്തി പോസ്റ്റ്, തൃശ്ശൂര്‍-679531 വിലാസത്തിലോ info@kalamandalam.ac.in ലോ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്- www.kalamandalam.ac.in,  ഫോണ്‍- 04884 262418.

date