Skip to main content

സ്‌കൂൾ ജീവനക്കാർക്കു സ്‌പെഷ്യൽ വാക്‌സിനേഷൻ ഡ്രൈവ്

സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും കോവിഡ് വാക്സിനേഷൻ ഉറപ്പാക്കുന്നതിനായി ജില്ലയിൽ സ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജോത് ഖോസ. ജില്ലയിലെ മുഴുവൻ  സ്‌കൂൾ ജീവനക്കാരും രണ്ടു  ഡോസ്  വാക്സിനും  പൂർത്തിയാക്കേണ്ടതുള്ളതിനാൽ മോപ്പ്  അപ്പ് ആക്ടിവിറ്റിയായാണ് ഈ ഡ്രൈവ്  സംഘടിപ്പിക്കുന്നത്.

 

സ്‌കൂൾ ജീവനക്കാരനാണെന്നു കാണിക്കുന്ന  ഐഡി കാർഡുമായി സർക്കാർ കോവിഡ്  വാക്സിനേഷൻ സെന്ററിൽ എത്തി സ്‌പോട്ട്  രജിസ്‌ട്രേഷനിലൂടെ വാക്സിൻ സ്വീകരിക്കാം. ഗവ. വിമൻസ്  കോളേജിൽ  പ്രവർത്തിക്കുന്ന  ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററിൽ വൈകിട്ട് ആറു മുതൽ എട്ടു വരെയും സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിൻ ലഭിക്കും.  

 

ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്ററിൽ വൈകിട്ട് ആറു മുതൽ എട്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് വാക്സിൻ ലഭിക്കുന്നതിന്  യാതൊരു തടസവും ഉണ്ടാകില്ലെന്നും കളക്ടർ അറിയിച്ചു.

date