Skip to main content

ശക്തിനഗറിലെ അഗസറഹോളെ അങ്കണവാടി കെട്ടിടം  ഉദ്ഘാടനം ചെയ്തു

നാടിന്റെ കൂട്ടായ പ്രയത്‌നത്തിലൂടെ കേവലം ആറ് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശക്തിനഗറിലെ അഗസറഹോളെ അംഗന്‍വാടി കെട്ടിടം അഡ്വ. സി എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ അദ്ധ്യക്ഷനായി. മുന്‍ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, ജില്ലാ പഞ്ചായത്തംഗം ഗീത കൃഷ്ണന്‍ എന്നിവര്‍ മുഖ്യാഥിതിയായി. പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്‌നിന്‍ വഹാബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷക്കീല ബഷീര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ, പള്ളിക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇന്ദിര, പഞ്ചായത്ത് സെക്രട്ടറി എം. കെ. രാധാകൃഷ്ണന്‍,  ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാറാണി രഞ്ജിത്ത്, കാഞ്ഞങ്ങാട് അഡീഷനല്‍ പ്രോജക്ട് ഓഫീസര്‍ ഷൈനി ഐസക്, അസിസ്റ്റന്റ് എജിനീയര്‍ കെ കെ സുമിഷ,  പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ കെ. വനജ, കാഞ്ഞങ്ങാട് അഡീഷണല്‍ സൂപ്പര്‍വൈസര്‍ പള്ളിക്കര കെ.കെ ബിന്ദു, മുന്‍ വാര്‍ഡ് മെമ്പര്‍ മാധവ ബേക്കല്‍ എന്നിവര്‍  സംസാരിച്ചു. അങ്കണവാടി നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ കെ മഹേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗം വി.കെ അനിത സ്വാഗതവും അംഗന്‍വാടി നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ മണികണ്ഠന്‍ അത്തിക്കാല്‍ നന്ദിയും പറഞ്ഞു.
അങ്കണവാടിക്ക് കെട്ടിടത്തിനും ഇവിടുത്തെ  കുട്ടികള്‍ക്കുള്ള കളിസ്ഥലവും അങ്കണവാടിയിലേക്കുള്ള റോഡും ഉള്‍പ്പെടെ 6.5 സെന്റ് സ്ഥലം ശക്തിനഗറിലെ നാട്ടുകാരുടെ കൂട്ടായ ശ്രമത്തിലൂടെയാണ് ലഭ്യമാക്കിയത്. കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതലയും നാട് ഒന്നാകെ ഏറ്റെടുത്തു. 2020 നവംബര്‍ ഒന്നിന് ശിലാസ്ഥാന കര്‍മ്മം നിര്‍വ്വഹിച്ച അങ്കണവാടി കെട്ടിടം ആറ് മാസം കൊണ്ട് ഏപ്രിലിലാണ് പൂര്‍ത്തിയാക്കിയത്. കോവിഡ് കാരമണാണ് ഉദ്ഘാടനം നീട്ടിയത്.

date