Skip to main content

ഐ. ടി. ഐ.  പ്രവേശനം

വെസ്റ്റ് എളേരി ഗവ. വനിത ഐ.ടി.ഐ. പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍), ഡെസ്‌ക്‌ടോപ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി എന്നീ ട്രേഡുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. itiadmissions.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയ്യതി  സെപ്റ്റംബര്‍ 14. ഫോണ്‍ : 04672341666, 9946546209, 8848382894

date