Skip to main content

ഉദുമയില്‍ എം.സി.എഫ് സെന്റര്‍ തുറന്നു

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഉദുമ ഗ്രാമപഞ്ചായത്തില്‍ ഉദുമ വടക്കംതൊട്ടിയില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്) സെന്റര്‍ തുറന്നു. അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ  വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന്  ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിന് സൗകര്യമൊരുക്കുന്ന കേന്ദ്രമാണിത്.
ചടങ്ങില്‍ ഓവര്‍സിയര്‍ നാരായണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെവി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത കൃഷ്ണന്‍, പി സുധാകരന്‍, എന്‍ ചന്ദ്രന്‍, കെ എ മുഹമ്മദാലി, ഉത്തംദാസ്, അഭിരാജ്, പുഷ്പലത, പി കുമാരന്‍ നായര്‍, ബി ബാലകൃഷ്ണന്‍, കെ ബി എം ഷെരീഫ്, വൈ കൃഷ്ണദാസ്, പി നിധിന്‍, കെ വി ഷജിന്‍,പഞ്ചായത്ത് സെക്രട്ടറി കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

date