Skip to main content

സുഗന്ധവ്യഞ്ജനാധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണം: ഓണ്‍ലൈന്‍ പരിശീലനം

ഭക്ഷ്യോത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് കീഡിന്റെ അഭിമുഖ്യത്തില്‍ അറൈസിന്റെ രണ്ടാംഘട്ടമായ വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സൗജന്യ പരിശീലനം സെപ്റ്റംബര്‍ എട്ടിന് ഓണ്‍ലൈനായി നടക്കും. ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷന്‍ ആണ് സംഘടിപ്പിക്കുന്നത്.  പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റിലൂടെയോ 7403180193, 7012376994 എന്നീനമ്പറുകളില്‍ ബന്ധപ്പെട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം.
 

date