Skip to main content

ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ 'ബി' ഗ്രേഡ് പരീക്ഷ: അപേക്ഷ ക്ഷണിച്ചു

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഡിസംബറില്‍ നടത്തുന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ബി ഗ്രേഡ് പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.  അപേക്ഷാഫോമും മറ്റു വിവരങ്ങളും ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയത്തില്‍ നിന്നും www.ceikerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം  സെക്രട്ടറി, കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ്, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തിനഗര്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ലഭിക്കണം.

date