Skip to main content

പ്രാണവായു പദ്ധതിക്ക് സഹായഹസ്തവുമായി റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍

1.89 കോടിയുടെ സുരക്ഷാ ഉപകരണങ്ങള്‍ കൈമാറും

സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജനകീയ സഹകരണത്തോടെ ജില്ലാഭരണകൂടം ആവിഷ്‌ക്കരിച്ചുവരുന്ന 'പ്രാണവായു' പദ്ധതിയുമായി റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനും (ആര്‍.ഇ.സി) കൈക്കോര്‍ക്കുന്നു. 1.89 കോടി രൂപയുടെ ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ പദ്ധതിക്കായി ആര്‍.ഇ.സി നല്‍കുന്നതെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു.  45 ഐ.സി.യു കോട്ട്‌സ്, 45 മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, 35 ബൈപാപ്പ് മെഷീന്‍, 39 എച്ച്.എഫ്.എന്‍.സി ( ഹൈ ഫ്‌ളോ നസല്‍ കാനുല) തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളാണ് പദ്ധതിക്കായി ആര്‍.ഇ.സി കൈമാറുക.
 

ജില്ലയിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും നിലവിലുള്ള കോവിഡ് മഹാമാരി അതിജീവിക്കുന്നതിനും ഭാവിയില്‍ ഇത്തരം രോഗങ്ങളുണ്ടാവുമ്പോള്‍ ആവശ്യമായ പ്രതിരോധ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുമാണ് 'പ്രാണവായു' പദ്ധതി ലക്ഷ്യമിടുന്നത്. ഓക്സിജന്‍ ജനറേറ്ററുകള്‍, ക്രയോജനിക്ക് ഓക്സിജന്‍ ടാങ്ക്, ഐ.സി.യു ബെഡുകള്‍, ഓക്സിജന്‍ കോണ്‍സന്റെറേറ്റര്‍, ആര്‍.ടി.പി.സി.ആര്‍ മെഷീന്‍സ്, മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ഡി ടൈപ്പ് ഓക്സിജന്‍ സിലണ്ടറുകള്‍, സെന്റര്‍ ഓക്സിജന്‍ പൈപ്പ് ലൈന്‍, ബയോസേഫ്റ്റി കാബിനറ്റ്, ക്രയോജനിക്ക് ടാങ്ക് ട്രാന്‍സ്പോര്‍ട്ടിങ് വാഹനം തുടങ്ങിയവയാണ് പദ്ധതിക്കായി വിവിധ സന്നദ്ധ സംഘടനകള്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും സ്വീകരിച്ചു വരുന്നത്.

date