Skip to main content

പുനര്‍ഗേഹം പദ്ധതി: സമതപത്രം നല്‍കണം

 

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി പൊന്നാനിയില്‍ നിര്‍മിച്ച കെട്ടിട സമുച്ചയത്തില്‍ ഒഴിവുള്ള 22 എണ്ണത്തിലേക്ക് മാറി താമസിക്കുവാന്‍ തയ്യാറായ പൊന്നാനി നിയോജകമണ്ഡലത്തിലെ മത്സ്യഗ്രാമങ്ങളില്‍ വേലിയേറ്റരേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളില്‍ അധിവസിക്കുന്ന ഡി.എല്‍.എ.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍ സമ്മതപത്രം സെപ്തംബര്‍ അഞ്ചിനകം മത്സ്യഭവനില്‍ നല്‍കണം. അംഗീകാരം നല്‍കിയ ഗുണഭോക്തൃപട്ടിക മത്സ്യഭവനിലും പൊന്നാനി നഗരസഭയിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന്  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0494 2666428.

date