Skip to main content

വെബ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു

 

ജില്ലാ ചൈല്‍ഡ്‌ലൈനും മങ്കട ഗ്രാമപഞ്ചായത്തും സംയുക്തമായി പഞ്ചായത്തിലെ കുട്ടികള്‍ക്കായി തുറന്ന ചര്‍ച്ചാ വേദി സംഘടിപ്പിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മങ്കട പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞെടുത്ത 60 വിദ്യാര്‍ഥികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി. ഷാജേഷ് ഭാസ്‌ക്കര്‍, മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: അഷ്‌കര്‍ അലി, മങ്കട പാലീസ് സ്റ്റേഷന്‍ വനിത എസ്.ഐ ലിസി വര്‍ഗീസ്, പൊലീസ് ഉദ്യോഗസ്ഥരായ പ്രീതി, ബിന്ദു, മങ്കട മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷംസുദ്ദീന്‍ പുലാക്കല്‍, മങ്കട എ.ഇ.ഒ ബാബു രാജ്, ജില്ലാ ചൈല്‍ഡ്‌ലൈന്‍  കോ-ഓര്‍ഡിനേറ്റര്‍ സി. പി സലീം, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.വി വിപിന്‍, ശിശു സംരക്ഷണ യൂണിറ്റിലെ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ അഡ്വ: പി. ഫവാസ്, മങ്കട ഗ്രാമ പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഹഫ്‌സത്ത്, ചൈല്‍ഡ്ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍, ചൈല്‍ഡ്‌ലൈന്‍ കൗണ്‍സിലര്‍ മുഹ്‌സിന്‍ പരി, സ്‌കൂള്‍ കൗണ്‍സിലര്‍ റിസ്വാന തസ്‌നി എന്നിവര്‍ കുട്ടികളോട് സംസാരിച്ചു.  കുട്ടികള്‍ക്കുള്ള പരിപാടി വിദ്യാര്‍ത്ഥികളായ ഭവ്യ, അമീന്‍, ഹിദ ഷെറിന്‍ എന്നിവര്‍ നിയന്ത്രിച്ചു.

date