Skip to main content

പഠനമുറി ധനസഹായം

 

സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ പഠന മുറി നിര്‍മാണത്തിന് ധനസഹായം അനുവദിക്കുതിന് പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ട്, ഒന്‍പത്, 10, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 17നകം തിരൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോം തിരൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ 9447997387 ലോ ബന്ധപ്പെടണം.

date