Skip to main content

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ ബുധനാഴ്ച (സെപ്തംബര്‍ ഒന്ന്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കരിങ്കുഴി കുഞ്ഞാപ്പു മാസ്റ്റര്‍ സ്മാരക വായനശാല കാങ്കോല്‍, പറമ്പത്ത് എ കെ ജി സ്മാരക വായനശാല കുഞ്ഞിമംഗലം, ഒടുവള്ളിത്തട്ട്
സാമൂഹികാരോഗ്യകേന്ദ്രം,ഗവ യു പി സ്‌കൂള്‍ പൂപ്പറമ്പ,അമ്പിലാട് സൗത്ത് എല്‍പി സ്‌കൂള്‍,ആര്‍ സി അമല ബേസിക് യുപി സ്‌കൂള്‍ പിണറായി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണിവരെയും തളിപ്പറമ്പ് താലൂക്കാശുപത്രി, പള്ളിപ്പുറം കരിക്കിന്‍കണ്ടി ചിറ അംഗനവാടി, പൂളക്കുറ്റി പാരിഷ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും ചവനപുഴ കൃഷ്ണപിള്ള വായനശാല കുറുമാത്തൂര്‍, പൗള്‍ട്രി  ഫാം മുണ്ടയാട്, കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണിവരെയുമാണ് കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ബുധനാഴ്ച രണ്ട് കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍

ജില്ലയില്‍ സെപ്തംബര്‍ ഒന്ന് ബുധനാഴ്ച രണ്ട് കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്സിന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക. എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷന്‍ ആണ്. സ്പോട്ട് വാക്സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍,ആശാ പ്രവര്‍ത്തകര്‍,വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ.വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം.ആദ്യത്തെയും രണ്ടാമത്തെയും വാക്സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും  സര്‍ട്ടിഫിക്കറ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന്  ഉറപ്പ് വരുത്തണം.സര്‍ട്ടിഫിക്കറ്റ്  ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം. ഫോണ്‍: 8281599680, 8589978405, 8589978401, 0497 2700194, 0497 2713437.

 

date