Skip to main content

വാഹന ലേലം 14 ന് 

 

 

 

കോഴിക്കോട് എക്സൈസ് ഡിവിഷനിലെ വിവിധ എന്‍ഡിപിഎസ്  കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നിലവിലുള്ള ലേലവ്യവസ്ഥകള്‍ പ്രകാരം സെപ്തംബര്‍ 14 ന് രാവിലെ 10 മണിക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോഴിക്കോട് എക്സൈസ് റെയിഞ്ചാഫീസ് പരിസരത്ത്   ലേലം ചെയ്യും.   ലേല നിബന്ധനകളും വ്യവസ്ഥകളും കോഴിക്കോട് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ജില്ലയിലെ എക്സൈസ് ഓഫീസുകളില്‍ നിന്നും അറിയാം.  കോഴിക്കോട് ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളിലാണ് വാഹനങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. അവ ബന്ധപ്പെട്ട ഓഫീസ് മേധാവികളുടെ അനുവാദത്തോടെ പരിശോധിക്കാമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ : 0495 2372927.

date