Skip to main content

നാട്ടിക മണ്ഡലതല ഊര്‍ജ്ജയാന്‍ പദ്ധതി ഉദ്ഘാടനം സെപ്റ്റംബര്‍ 3ന്

നാട്ടിക നിയോജക മണ്ഡലതല ഊര്‍ജ്ജയാന്‍ പദ്ധതി ഉദ്ഘാടനം സെപ്റ്റംബര്‍ 3ന് രാവിലെ 10ന് എം എല്‍ എ  സി സി മുകുന്ദന്‍ നിര്‍വ്വഹിക്കും.
എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, ഗവ.കേരള തൃശൂര്‍ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിലാണ് ഊര്‍ജ്ജയാന്‍ പദ്ധതി നടപ്പിലാക്കുന്നത്. ചേര്‍പ്പ്  ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ തൃശൂര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍,  അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ കൃഷ്ണകുമാര്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കെ സി പ്രസാദ് എന്നിവര്‍ പങ്കെടുക്കും. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ ആര്‍ ഹരികുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ ടി വി വിമല്‍കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, വിദ്യാലയ പ്രതിനിധികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍  തുടങ്ങിയവര്‍ ഉദ്ഘാടനത്തില്‍ ഓണ്‍ലൈനില്‍ പങ്കെടുക്കും.

date