Skip to main content

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് തണലായി തളിക്കുളം ഗ്രാമപഞ്ചായത്ത്

കോവിഡ് കാലത്ത് ഭിന്നശേഷി കുരുന്നുകൾക്ക് തണലായി തളിക്കുളം ഗ്രാമപഞ്ചായത്ത്. കോവിഡ് കാല വിരസത അകറ്റാൻ കുട്ടികൾക്കായി 
ചിത്രരചനാ പുസ്തകങ്ങളും കളർ പെൻസിലുകളും ഉൾപ്പെടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. ഓൺലൈൻ ക്ലാസുകളുടെ സമ്മർദ്ദം ലഘൂകരിച്ച് കുട്ടികളിൽ മാനസികോല്ലാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പെൻസിലും പുസ്തകങ്ങളും വിതരണം ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളിലെ കഴിവുകൾ പുറത്ത് കൊണ്ടുവരാനാകുമെന്നും അവർ കൂട്ടിചേർത്തു. തളിക്കുളം 
പഞ്ചായത്തിലെ ബഡ്സ് സ്കൂൾ, ബിആർസി, സ്പെഷ്യൽ സ്കൂൾ എന്നിവയുടെ പരിധിയിൽ വരുന്ന 35 ഭിന്നശേഷി വിദ്യാർത്ഥികൾക്കാണ് സഹായം ലഭിച്ചത്. തളിക്കുളം ബഡ്സ് സ്കൂളിലെ അധ്യാപികയായ റിയ ചീരനാണ് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് അവർക്ക് വേണ്ട സഹായങ്ങൾ പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തിയത്. 
കോവിഡ് കാല സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് ഭിന്നശേഷി കുടുംബങ്ങൾക്ക് കൈതാങ്ങാവുകയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ പഞ്ചായത്ത്. 

date