Skip to main content

കർഷക കടാശ്വാസം: 4.67 ലക്ഷം അനുവദിച്ചു 

 

കേരള കർഷക കടാശ്വാസ കമ്മിഷൻ കോട്ടയം ജില്ലയിലെ കർഷകർക്ക് നൽകിയ ഇളവിൽ സർക്കാർ ഏറ്റെടുത്ത ബാധ്യതാ തുക 4.67 ലക്ഷം രൂപ  ബാങ്കുകൾക്ക് അനുവദിച്ചു. ജില്ലയിലെ ഏഴ്  സർവീസ് സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത 10  കർഷകർക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും.
 
മേലുകാവ് ,വെള്ളൂർ,എലിക്കുളം ,പുന്നത്തുറ, കുമരകം, കുമരകം വടക്കും ഭാഗം എന്നീ സർവീസ് സഹകരണ ബാങ്കുകൾ ക്കും  മീനച്ചിൽ സഹകരണ കാർഷിക വികസന ബാങ്കിനുമാണ് കടാശ്വാസ പദ്ധതി പ്രകാരം  തുക  അനുവദിച്ചത്.

date