Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

 

കോവിഡ് പശ്ചാത്തലത്തില്‍ കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന് കീഴില്‍ പുതുതായി അംഗത്വമെടുത്ത ജില്ലയിലെ തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍ക്ക് 1000 രൂപ വിതരണം ചെയ്യും. 2020 നവംബര്‍ മുതല്‍ 2021 ഓഗസ്റ്റ് 31 വരെ അംഗത്വം എടുത്ത തൊഴിലാളികള്‍ക്കാണ് ധനസഹായം. അര്‍ഹരായവര്‍ http://boardswelfareassistance.lc.kerala.gov.in ല്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505358.

date