Skip to main content

വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

 

വിമുക്തഭടന്‍മാരുടെ മക്കള്‍ക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമെങ്കിലും മാര്‍ക്ക് ലഭിച്ച പത്താം ക്ലാസ് മുതല്‍ ബിരുദാനന്തരബിരുദം വരെ പഠിക്കുന്നവര്‍ക്കാണ് അവസരം. മൂന്നു ലക്ഷമാണ് വാര്‍ഷിക വരുമാന പരിധി. 10, 11, 12 ക്ലാസില്‍ പഠിക്കുന്നവര്‍ നവംബര്‍ 30 നകവും ബിരുദം, ബിരുദാനന്തര ബിരുദം പഠിക്കുന്നവര്‍ ഡിസംബര്‍ 31 നകവും അപേക്ഷകള്‍ നേരിട്ട് ജൈനിമേട് പ്രവര്‍ത്തിക്കുന്ന ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0491-2971633.

date