Skip to main content

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കും - എൻ കെ അക്ബർ എംഎൽഎ

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുമെന്ന് എൻ കെ അക്ബർ എംഎൽഎ. അതിനായി എംഎൽഎ ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നവയാണ് വില്ലേജ് ഓഫീസുകൾ. അത് കൊണ്ട് തന്നെ ജനകീയ ഇടങ്ങളിൽ ഒന്നാണ് എന്നുള്ളതിനാൽ വില്ലേജ് ഓഫീസുകൾ ആധുനീകവത്ക്കരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 7 സുനാമി പട്ടയങ്ങളും 8 റവന്യൂ പട്ടയങ്ങളുമായി ആകെ 15 പട്ടയങ്ങളാണ് വിതരണം ചെയ്തത്. സുനാമി പട്ടയങ്ങൾ മുഴുവനും കടപ്പുറം വില്ലേജിലുള്ളവയാണ്. കടിക്കാട് വില്ലേജിലെ 4 , പൂക്കോട് വില്ലേജിൽ 2, ചാവക്കാട്, ഇരിങ്ങപ്പുറം വില്ലേജുകളിൽ ഒന്നു വീതം എന്നിവയാണ് വിതരണം ചെയ്ത റവന്യു പട്ടയങ്ങൾ. ചാവക്കാട് നഗരസഭാ ചെയർപേർസൺ ഷീജ പ്രശാന്ത് അധ്യക്ഷയായി. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ, ചാവക്കാട് തഹസിൽദാർ എം സന്ദീപ്, ഡെപ്യൂട്ടി തഹസിൽദാർ എം ജെ ജോസഫ് എന്നിവർ സംസാരിച്ചു. 

date