Post Category
രണ്ടാം ലോകമഹായുദ്ധ സേനാനികളുടെ ആശ്രിതര്‍ വിവരങ്ങള്‍ നല്‍കണം
രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെയും അവരുടെ വിധവകളുടെയും അവിവാഹിതര്‍/വിധവകള്‍/വിവാഹ മോചിതരായ പെണ്‍മക്കള്‍ എന്നിവര്‍ക്ക് ധനസഹായം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുെടയും അവരുടെ വിധവകളുടെയും ആശ്രിതരായി കഴിയുന്ന അവിവാഹിതരോ വിധവകളോ വിവാഹ മോചിതരോ ആയ പെണ്‍മക്കളുടെ പേരു വിവരം തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ഉടന്‍ ലഭ്യമാക്കണമെന്ന് സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 0471 2472748.
(പി.ആര്‍.പി 1632/2018)
date
- Log in to post comments