Skip to main content

പഞ്ചായത്ത് സംഗമം - 2018;  ജൂണ്‍ ഒന്‍പതിന് 

 

         തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ ജനപ്രതിനിധികളുടെയും ഉദേ്യാഗസ്ഥരുടേയും സംഗമം ജൂണ്‍ ഒന്‍പതിന് രാവിലെ 8.30 ന് നെയ്യാറ്റിന്‍കര കുളത്തൂര്‍ ഗവണ്‍മെന്റ് വി.എച്ച്.എസ്.എസില്‍ നടക്കുന്നു.  പഞ്ചായത്ത് സംഗമം 2018 എന്ന പേരില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.  പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ. ദേവദാസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഡോ. ശശി തരൂര്‍ എം.പി, എം.എല്‍.എമാരായ സി.കെ. ഹരീന്ദ്രന്‍, എം. വിന്‍സെന്റ്, കെ. ആന്‍സലന്‍, പഞ്ചായത്ത് ഡയറക്ടര്‍ പി. മേരിക്കുട്ടി, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.എസ്. ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍സി ജയചന്ദ്രന്‍, പഞ്ചായത്ത് സ്റ്റാഫ് വെല്‍ഫയര്‍ കമ്മിറ്റി കണ്‍വീനര്‍ സി.കെ. ബാബു എന്നിവര്‍ പ്രസംഗിക്കും.  ഇതോടനുബന്ധിച്ച് ക്വിസ് മത്സരങ്ങള്‍, ലഘുനാടകം, നാടന്‍പാട്ട് തുടങ്ങിയ കലാമത്സരങ്ങളും നടക്കും.  

(പി.ആര്‍.പി 1633/2018)

 

date