Skip to main content

ഭക്ഷ്യമന്ത്രി ഫോൺ ഇൻ പരിപാടി നടത്തി

ജനങ്ങളിൽ നിന്നുള്ള പരാതികൾ കേൾക്കുന്നതിന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ ഫോൺ ഇൻ പരിപാടി നടത്തി. ബി. പി. എൽ, മുൻഗണനാ കാർഡുകൾ അനുവദിക്കുന്നത് സംബന്ധിച്ചാണ് കൂടുതൽ പരാതികൾ ലഭിച്ചത്. ബി. പി. എൽ കാർഡിന് അർഹതപ്പെട്ടവരുടെ കാര്യത്തിൽ  റേഷനിങ് ഇൻസ്‌പെക്ടർമാർ നേരിട്ട് പരിശോധന നടത്തി തീരുമാനം എടുക്കാൻ മന്ത്രി നിർദ്ദേശിച്ചു. കഴിഞ്ഞ ഫോൺ ഇൻ പരിപാടിയിൽ ലഭിച്ച 25 പരാതികളിൽ 21 എണ്ണം മുൻഗണനാ കാർഡുകൾ അനുവദിക്കുന്നത് സംബന്ധിച്ചായിരുന്നു. ഇതിൽ മൂന്നു കുടുംബങ്ങൾ ബി. പി. എൽ കാർഡിന് അർഹരാണെന്ന് കണ്ടെത്തി. ആറ് പേർക്ക് മുൻഗണനാ കാർഡുകളും അനുവദിച്ചു. ലൈഫ് പദ്ധതിയെക്കുറിച്ച് ലഭിച്ച പരാതി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതായി മന്ത്രി അറിയിച്ചു.
പി.എൻ.എക്സ്. 4912/2021
 

date