എം ഇ സി ഒഴിവ്
കുടുംബശ്രീ തൃശൂർ ജില്ലാ മിഷന് കീഴിൽ ചാലക്കുടി ബ്ലോക്കിൽ ആരംഭിക്കുന്ന റീബിൽഡ് കേരള ഇനിഷ്യേറ്റീവ് - എന്റർ പ്രണർഷിപ്പ് ഡെവലപ്പ്മെന്റ് പ്രോഗ്രാമിലേക്ക് മൈക്രോ എന്റർ പ്രൈസസ് കൺസൾട്ടന്റ് (എം ഇ സി ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
പ്രായപരിധി 24 മുതൽ 45 വയസ് വരെ. നിലവിലെ ഒഴിവ് 5 (ഒഴിവുകളുടെ എണ്ണത്തിൽ വ്യത്യാസം വരാം). ചുരുങ്ങിയ അടിസ്ഥാന യോഗ്യത പ്ലസ് ടു. അപേക്ഷകർ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ആയിരിക്കണം. ചാലക്കുടി ബ്ലോക്കിൽ സ്ഥിരം താമസക്കാരായിരിക്കണം.
ബ്ലോക്കിൽ എവിടെയും യാത്ര ചെയ്യാൻ തയ്യാറായിരിക്കണം. സംരംഭ രൂപീകരണത്തിന് താല്പര്യം ഉള്ളവർ ആയിരിക്കണം. മികച്ച ആശയ വിനിമയ ശേഷി ഉണ്ടായിരിക്കണം. ജോലിയനുസൃതമായി വിവിധ സേവനങ്ങൾക്ക് കുടുംബശ്രീ മിഷൻ നിശ്ചയിച്ച ഓണറേറിയം ലഭിക്കും.
താല്പര്യമുള്ളവർ വെള്ളപേപ്പറിൽ ഉള്ള ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (യോഗ്യത, പ്രവൃത്തിപരിചയം (ഉണ്ടെങ്കിൽ) എന്നിവ തെളിയിക്കുന്നത്) സഹിതം അതത് കുടുംബശ്രീ സിഡിഎസ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 17 വൈകുന്നേരം അഞ്ച് മണി.
- Log in to post comments