Post Category
ബാരിയര്‍ ഫ്രീ കേരള ടൂറിസം ഉദ്ഘാടനം ഇന്ന്്്
ഭിന്നശേഷിക്കാരായ വിനോദസഞ്ചാരികള്‍ക്കായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന ബാരിയര്‍ ഫ്രീ കേരള ടൂറിസം എന്ന പദ്ധതി ഇന്ന്്് (ജൂണ്‍ 27) രാവിലെ 11 ന് തിരുവനന്തപുരം അപ്പോള ഡിമോറ ഹോട്ടലില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട 126 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാന്‍ ടൂറിസം വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. ചടങ്ങിനോടനുബന്ധിച്ച് ഏകദിന ശില്‍പശാലയും നടക്കും.
(പി.ആര്‍.പി 1721/2018)
date
- Log in to post comments