ലൈഫ്: പൂർത്തീകരിച്ചത് 4,053 വീട്
ഭവനരഹിതർക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിയിലൂടെ ജില്ലയിൽ പൂർത്തീകരിച്ചത് 4,053 വീട്. 1,076 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. ഭൂമിയുള്ള ഭവനരഹിതർക്കാണ് ആദ്യഘട്ടത്തിൽ വീടു നിർമിച്ചു നൽകുന്നത്. വിവിധ ഭവനപദ്ധതികളിൽ നിന്നുള്ള സഹായം ലഭിച്ചിട്ടും നിർമാണം പൂർത്തീകരിക്കാത്ത വീടുകളും പൂർത്തീകരിച്ചു. ഒരു വീടിന് നാലു ലക്ഷം രൂപയാണ് ധനസഹായം നൽകിയത്. പട്ടികജാതി വികസന വകുപ്പ് 313 വീടുകളും പട്ടികവർഗ വികസന വകുപ്പ് 401 വീടുകളും പൂർത്തീകരിച്ചു.
ലൈഫ് വീടുകൾ: ജില്ലയുടെ പുരോഗതി
തദ്ദേശസ്വയംഭരണ സ്ഥാപനം, മൊത്തം വീടുകൾ, പൂർത്തീകരിച്ച വീടുകൾ, ശതമാനം
ഗ്രാമപഞ്ചായത്തുകൾ (73) 247 211 85.42
ബ്ലോക്ക് പഞ്ചായത്തുകൾ (11) 937 777 82.92
നഗരസഭകൾ (4) 300 236 64
ജില്ലാ പഞ്ചായത്ത് 1 1 100
കോർപ്പറേഷൻ 3644 2828 76.60
മൊത്തം 5129 4053 78.86
(പി.ആർ.പി 1737/2018)
- Log in to post comments