Skip to main content

വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ ഒറ്റക്കെട്ടിടത്തില്‍; കടകംപള്ളി മിനി സിവില്‍ സ്റ്റേഷന്‍ ശിലാസ്ഥാപനം ഇന്ന്

 

അഞ്ചുകോടി രൂപ ചെലവില്‍ പുതുതായി നിര്‍മിക്കുന്ന കടകംപള്ളി മിനി സിവില്‍ സ്റ്റേഷന്റെ ശിലാസ്ഥാപനം ഇന്ന് (ജൂണ്‍ 28) വൈകിട്ട് നാലിന് ആനയറ അരശുംമൂട്ടില്‍ നടക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.  

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരൊറ്റ കെട്ടിടത്തില്‍ എന്ന ജനങ്ങളുടെ വളരെക്കാലത്തെ ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ശോഭാറാണി, എം. എ. കരിഷ്മ, ഹിമ സിജി, എസ്.എസ്. സിന്ധു, ഡി. അനില്‍കുമാര്‍, സോളമന്‍ വെട്ടുകാട്, മേരി ലില്ലി രാജാസ്, റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, എന്‍. അജിത് കുമാര്‍, എന്‍. സത്യശീലന്‍, എസ്. സുരേഷ്‌കുമാര്‍, കടകംപള്ളി സുകു, എസ്. മോഹനന്‍, ഹൗസിങ് ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ രാജീവ് കരിയില്‍, തഹസില്‍ദാര്‍ ജി.കെ. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
(പി.ആര്‍.പി 1733/2018)

 

 

date