മുദാക്കല്‍ അഗ്രോ സര്‍വീസ് സെന്റര്‍ ഉദ്ഘാടനം ജൂലൈ മൂന്നിന്
മുദാക്കല്‍ കൃഷിഭവന് കേന്ദ്രീകരിച്ചുള്ള അഗ്രോ സര്‍വീസ് സെന്ററിന്റെ ഉദ്ഘാടനം ജൂലൈ മൂന്നിന് വൈകിട്ട് നാലിന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍വഹിക്കും. മുദാക്കല്‍ വില്ലേജോഫീസില്‍ നടക്കുന്ന പരിപാടിയില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിക്കും. വിള ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെയും ഇക്കോ ഷോപ്പിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
പരിപാടിയോടനുബന്ധിച്ച് ജൂലൈ രണ്ട്, മൂന്ന് തീയതികളില്‍ മുദാക്കല്‍ കൃഷിഭവനില്‍ കാര്‍ഷിക, മൃഗസംരക്ഷണ പ്രദര്‍ശനവും സെമിനാറുകളും നടക്കും. ജൂലൈ രണ്ടിന് രാവിലെ ഒന്‍പതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. സുഭാഷ് ഉദ്ഘാടനം ചെയ്യും. മുദാക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.എസ്. വിജയകുമാരി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്.പി 1770/2018)
- Log in to post comments