Skip to main content

സൗരോര്‍ജ്ജ പ്രഭയില്‍ കിളിമാനൂര്‍ ബ്ലോക്ക്

 

പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിച്ച് കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മാതൃകയാകുന്നു. സ്വന്തമായി സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനൊപ്പം അധിക വൈദ്യുതി, വൈദ്യുതി ബോര്‍ഡിന് നല്‍കുന്നുമുണ്ട്.  ഓഫീസിലെ ലൈറ്റുകള്‍, ഫാനുകള്‍, എ.സികള്‍, എല്‍.ഇ.ഡി വിളക്കുകള്‍, ടിവികള്‍, സി.സി.ടി.വി മ്യൂസിക് സിസ്റ്റം മുതലായവയെല്ലാം ബ്‌ളോക്ക് ഓഫീസിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള 60 സൗരോര്‍ജ്ജ പാനലില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്. 

ദിവസേന 60 യൂണിറ്റ് കറണ്ട്  ഇവിടെ  ഉല്പാദിപ്പിക്കുന്നു.  ഓഫീസ് ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള വൈദ്യുതി യൂണിറ്റിന് അഞ്ചു രൂപ നിരക്കില്‍ വൈദ്യുതി ബോര്‍ഡ് വാങ്ങുന്നു.   കഴിഞ്ഞവര്‍ഷം 60,000 രൂപയാണ് ഈയിനത്തില്‍ ബ്ലോക്ക് ഓഫീസിന് ലഭിച്ചത്.

സ്വന്തമായി ഊര്‍ജം ഉല്‍പാദിപ്പിക്കുകയും പൊതുജനാവശ്യത്തിനായി വൈദ്യുതി ബോര്‍ഡിന് കൈമാറുകയും ചെയ്യുന്ന ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്. 3 അംഗീകാരവും ലഭിച്ചിട്ടുണ്ട്.  കഴിഞ്ഞമാസം ഉദ്ഘാടനം കഴിഞ്ഞ കോണ്‍ഫറന്‍സ് ഹാളും പൂര്‍ണമായും സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 

ചിത്ര വിവരണം: സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കിളിമാനൂര്‍ ബ്ലോക്ക് 
            ഓഫീസ്.
(പി.ആര്‍.പി 1780/2018)

date